Pages

Thursday, November 26, 2015

ഒരു നരച്ച മഴയുടെ ഓര്‍മയ്ക്ക്

പുറത്തു നല്ല മഴഞാനിപ്പ വരാമേ
അവള് പറഞ്ഞു
കത്തിക്കയറുന്ന ഉഷ്ണക്കാറ്റിനിടയിലും
അയാള് അവള്ക്കായി കാത്തു.
തുറന്നിട്ട ജനലിലൂടെ മഴ കാണുന്ന അവള്...

കാറ്റ് ഒരു മഴനീര് മൂക്കുത്തി അവളെ അണിയിക്കുന്നു.
വീണ്ടും തണുപ്പ് അരിച്ചെത്തുന്നപോലെ..
അല്ലങ്കിലും അവള് എന്നും അയാള്ക്ക്
ഏറെ കൊതിയുള്ള തണുവായിരുന്നല്ലോ

ആദ്യമായി സംസാരിച്ചപ്പോള്
തണുത്തു വിറച്ചുപോയതും
അത് പറഞ്ഞു അവരോരുമിച്ചു പൊട്ടിച്ചിരിച്ചതും അയാളോര്ത്തു.

 പെട്ടന്നു അയാളുടെ മനോരഥങ്ങളെ മുറിച്ച് കൊണ്ട്
വീണ്ടും അവളെത്തി
എന്തേ?” അയാള് ചോദിച്ചു
എയ് ഒരു രസല്ല്യാന്നേ.
ഒരു നരച്ചചാരനിറമുള്ള മഴ

പറയൂ...അയാള് അവളെ കേള്ക്കാനുള്ള ആഗ്രഹത്തോടെ ചോദിച്ചു.
എന്ത്ഒന്നൂല.. എന്റെ മനസ്സില് ഒന്നൂല.. ഞാന് മരിച്ചു കഴിഞ്ഞില്ലേ?”
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം അവള് ചോദിച്ചു  ഇനി ഞാന് പൊയ്ക്കൊട്ടെ?നേരമൊത്തിരിയായി...
ഉം... പക്ഷേ നീ ഉയര്ത്തെഴുന്നേല്ക്കും..എനിക്കുറപ്പാ

സ്ക്രീന് അടക്കുമ്പോള് അയാള് തന്നോടു തന്നെ പറഞ്ഞു
നീ നിന്നെ സ്നേഹിക്കുന്ന ദിവസമാണ് നിന്‍റെ ഉയിര്പ്പ്!
അന്ന് നീ പറഞ്ഞത് പോലെ
നീ ആകാശത്തു കാണുന്ന
മേഘങ്ങളുടെ താഴ്വരകളിൽ
ഞാനുണ്ടാവും



6 comments:

ജയിംസ് സണ്ണി പാറ്റൂർ said...

ഇഷ്ടം

മുകിൽ said...

santhosham...

Shahid Ibrahim said...

അവതരണം നന്നായിരിക്കുന്നു..ആശയവും..
ആശംസക

ajith said...

ഉയിർത്തെഴുനേല്പ് എന്ന സങ്കല്പം പോലും ഉണർവ് തരുന്ന ഒന്നാണല്ലേ

ഒരില വെറുതെ said...

നീ നിന്നെ സ്നേഹിക്കുന്ന ആ ദിവസമാണ് നിന്‍റെ ഉയിര്‍പ്പ്!

സുധി അറയ്ക്കൽ said...

നല്ലത്‌.

Post a Comment