Pages

Monday, February 25, 2013

മെഴുകുതിരി

അമ്മയുടെ ഗര്‍ഭപാത്രത്തില്‍
ഉരുകിയൊലിച്ചു ഉരുക്കിയൊഴിച്ചു
ജീവന്റെ തിളയ്ക്കുന്ന, തുടിക്കുന്ന മെഴുകു

നിറങ്ങള്‍ പൊതിഞ്ഞു നിര്‍ത്തിയ ജീവിതം...
നിറങ്ങള്‍ പുളച്ചു നിന്ന ജന്മസൌഭാഗ്യം
ആരോ വിലയ് ക്ക് വാങ്ങും വരെ..

ഇരുളകറ്റാന്‍ തെളിഞ്ഞ നാളമായി
വീടിനകം നിറയെ ഈ വെളിച്ചം പൂത്തുലഞ്ഞു
പ്രകാശം പരത്തുവാന്‍
ഈ വെളിച്ചത്തുണ്ട് സ്വയം ഉരുകി

ഒടുവില്‍ ശരീരത്തിന്റെ
അവസാന തന്മാത്രയും ഉരുകും വരെ
വെളിച്ചത്തിന്റെ ലഹരിയില്‍
ഞാന്‍ കത്തി ജ്വലിച്ചുകൊണ്ടേയിരിക്കുന്നു 

എന്റെ നെറുകയിലെ നാളം
അശ്വത്ഥാമാവിന്റെ ചൂഡാരത്നം പോലെ
ഇരുട്ട് ചൂഴ്ന്നെടുക്കുമ്പോള്‍
പൊള്ളുന്ന ഒരു വ്രണം മാത്രം ശേഷിക്കുമ്പോള്‍
ഉരുകിയൊലിച്ചൊരെന്‍ ദേഹം
തണുത്തുറഞ്ഞു അമൂര്‍ത്ത രൂപങ്ങളാവുന്നു
നിഷ്കരുണം ചുരണ്ടിയെടുത്ത്
നിങ്ങള്‌ വലിച്ചെറിയുന്നൂ ഒരുതരി ശേഷിപ്പുമില്ലാതെ...

അണഞ്ഞ നാളത്തിന്റെ പേരില്‍
ഞാന്‍ ഒരു ഓര്‍മ്മ പോലും അല്ലാതാവുന്നു
ഞാന്‍ നീട്ടിയ പ്രകാശം ഇരുട്ടില്‍ മുങ്ങി മരിച്ചു
നിമിഷങ്ങള്‌, ദിവസങ്ങള്‌ എന്നെ മറക്കുന്നു ..

വെന്തു തീര്‍ന്നതാര്‍ക്കോ വേണ്ടി...
ഉരുകിയൊലിച്ചതാര്‌ക്കോ വേണ്ടി

നിഴലിനെ പേടിച്ചവര്‌ ആരും
ഉത്തരം പറയാനില്ല

കാരണം ഞാന്‍ അവശേഷിപ്പിച്ചത്
ഇരുട്ടു മാത്രമാണ് അല്ലേ





15 comments:

ajith said...

ഇരുട്ട് മാത്രമോ....??

ജയിംസ് സണ്ണി പാറ്റൂർ said...

കൊള്ളാം കേട്ടോ .

സൗഗന്ധികം said...

കാരണം ഞാന്‍ അവശേഷിപ്പിച്ചത്
ഇരുട്ടു മാത്രമാണ് അല്ലേ..?

അല്ലേയല്ല.. കാരണം,

ഇരുളകറ്റാന്‍ തെളിഞ്ഞ നാളമായി
വീടിനകം നിറയെ ഈ വെളിച്ചം പൂത്തുലഞ്ഞു
പ്രകാശം പരത്തുവാന്‍
ഈ വെളിച്ചത്തുണ്ട് സ്വയം ഉരുകി

ഈ ജന്മം തന്നെയൊരു പ്രാർത്ഥനയായില്ലേ..? സാർത്ഥകം തന്നെ.

നല്ല കവിത

ശുഭാശംസകൾ....

ഏതോ! said...

ഉരുകിവീഴുന്ന ജീവന്റെ മെഴുക് പുനർജ്ജനിക്കുമോ? എങ്കിൽ അതിലെ നാളമായി തെളിയാൻ കൊതിക്കുന്നൊരു ജന്മത്തെ ഓർമ്മിക്കുമോ? ആർക്കറിയം..തീവ്രമായ അനുഭവം ഈ പദസ്വനം...

ഭാനു കളരിക്കല്‍ said...

ലഹരിയാകുന്ന വെളിച്ചം എന്ന കല്‍പ്പന ഗംഭീരമായി.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വെളിച്ചം ഒരിയ്ക്കലും അശുദ്ധമാവില്ല.

MONALIZA said...

കുറച്ചു കൂടി ഒക്കെ ശ്രദ്ധിക്കാം എന്ന് തോന്നുന്നു .ഒന്നുകൂടി നന്നാവും .

ഷാജു അത്താണിക്കല്‍ said...

ഒരോ മെഴുകുതിരി മാത്രമായി മാറുന്ന വെളിച്ചങ്ങൾ.........

ആശംസകൾ

Unknown said...
This comment has been removed by the author.
Unknown said...
This comment has been removed by the author.
Siraj Ibrahim said...

എന്റെ നെറുകയിലെ നാളം
അശ്വത്ഥാമാവിന്റെ ചൂഡാരത്നം പോലെ
ഇരുട്ട് ചൂഴ്ന്നെടുക്കുമ്പോള്‍
പൊള്ളുന്ന ഒരു വ്രണം മാത്രം ശേഷിക്കുമ്പോള്‍
ഉരുകിയൊലിച്ചൊരെന്‍ ദേഹം
തണുത്തുറഞ്ഞു അമൂര്‍ത്ത രൂപങ്ങളാവുന്നു
നിഷ്കരുണം ചുരണ്ടിയെടുത്ത്
നിങ്ങള്‌ വലിച്ചെറിയുന്നൂ ഒരുതരി ശേഷിപ്പുമില്ലാതെ

Onnum manassilayilla :(

Unknown said...

ഉരുകി തീരാനും ആവുന്നില്ല ... വെളിച്ചം പകരാനും..
വരമൊരു ശാപമായ് മാറിയൊരീ വ്യര്‍ത്ഥജന്മത്തില്‍

മാനവധ്വനി said...

നന്മയുടെ വെളിച്ചമാണ് തെളിച്ചതെങ്കിൽ ഉരുകിത്തീർന്നാലും അണഞ്ഞെന്നു തോന്നിയാലും ഓർക്കപ്പെടുക തന്നെ ചെയ്യും.. ഉത്തരം പറയേണ്ടവർ നിഴലിനെ എപ്പോഴും ഭയപ്പെടുകയുമില്ല…
നന്നായിരിക്കുന്നു വരികൾ..ആശംസകൾ

ശ്രീനാഥന്‍ said...

മെഴുതിരിയുടെ ഭാഗത്തു നിന്ന് മെഴുതിരിജ്ന്മത്തിലേക്ക് നോക്കുനതിന്റെ ഒരു വെളിച്ചമുണ്ട് ഈ കവിതയിൽ. വെളിച്ചം ഒരു താത്ക്കാലിക പ്രതിഭാസമാണെന്നും ഇരുട്ടു മാത്രമാണ് അവശേഷിക്കുന്നതെന്നും പറയുന്നതിലെ പുതുമയും.അശ്വത്ഥാമാവ് നല്ല ഒരു പ്രതീകവുമായി.

അന്ന്യൻ said...

എല്ലാ ഇരുട്ടിനു പിന്നിലും ഒരു വെളിച്ചം ഉണ്ടാകില്ലേ? ഉണ്ടാകണം, എന്നാലല്ലേ ഇരുട്ടിനെ തിരിച്ചറിയൂ...

Post a Comment