Pages

Wednesday, August 13, 2014

മധുവിധു

അവൾ പറയുന്നു 
''മഴ  നനയാം, നമുക്ക്..''

അയാൾ നെറ്റി  ചുളിച്ചു 
''പനി പിടിക്കും..''

കുന്നിൻ ചെരിവിലെ പൂക്കൾ നോക്കി അവൾ ചിരിച്ചു
'' നമുക്ക് ഓടിപ്പോയി ആ   പൂക്കൾ ഇറുത്തെടുക്കാം?''

അയാൾ  അവളെ തുറിച്ചു നോക്കി
''ഛെ! എന്താ വിമ്മൂ  ഈ പറയണ്? ഭ്രാന്തുണ്ടോ?''

പ്ലേറ്റിൽ മഞ്ഞക്കണ്ണു  മിഴിച്ചു കിടക്കുന്ന   കോഴിയുടെ ഭ്രൂണത്തെ നോക്കി അവൾ പറഞ്ഞു '

'ഉണ്ട്. അറിയില്ലായിരുന്നോ?''

  പ്ലേറ്റ് എടുത്ത് അയാളുടെ മുഖത്ത് ആ മഞ്ഞക്കരു തേച്ചു പിടിപ്പിച്ചുകൊണ്ട് അവൾ ആര്ത്തു ചിരിച്ചു

താഴവരയിലേക്ക് അവൾ ഓടി. കാറ്റിന്റെ വേഗത്തിൽ  പൂക്കളുടെ ഇടയിലെങ്ങോ അവൾ മറഞ്ഞു

കുറെ കഴിഞ്ഞപ്പോൾ മഴ വീണ്ടും പെയ്തു പൂക്കൾ അവളെ മറവു ചെയ്തു

''ഭ്രാന്തന്നെ..അല്ലണ്ടെന്താ...''അയാൾ പിറുപിറുത്തു

ആകാശത്ത് നിറംമങ്ങിയ ഒരു അമ്പിളിക്കല ഉപേക്ഷിക്കപ്പെട്ടിരുന്നു

11 comments:

ajith said...

ഭ്രാന്തില്ല! കൊള്ളാം!!

K@nn(())raan*خلي ولي said...

ഹലാക്കിന്റെ അവിലുംകഞ്ഞിക്കവിതയുമായി നീ വീണ്ടും വന്നോ എന്നെപ്പോലുള്ളവര്‍ക്ക് ഭ്രാന്തു പിടിപ്പിക്കാന്‍!

ആകാശത്തു നിന്നും ഒരു അമ്പിളിക്കല കിട്ടീട്ടുണ്ട്.. ആളുണ്ടെങ്കില്‍ അടുത്തുള്ള ഭ്രാന്താശുപത്രീല്‍ സമീപിക്കുക എന്നൊരു പരസ്യോം കൂടി ആകാര്‍ന്നു.

Unknown said...

എന്തൊക്കെയോ ഉണ്ട്.. :)
ആശംസകൾ !

strangebeauty said...

പ്ലേറ്റിൽ മഞ്ഞക്കണ്ണു മിഴിച്ചു കിടക്കുന്ന കോഴിയുടെ ഭ്രൂണത്തെ നോക്കി അവൾ പറഞ്ഞു '

athishtaayi

M.K Pandikasala said...

എന്തോ..ഒരുപാടിനിയും പറയാനുള്ള പോലെ...പറഞ്ഞതില്‍ ബാക്കി ഇനിയും.. നന്നായിരിക്കുന്നു.

ദീപ എന്ന ആതിര said...

എന്തോ അല്‍പ്പം കൂടി ഇല്ലേ ? അതോ എനിക്ക് തോന്നിയതോ

വീകെ said...

ആശംസകൾ...

അന്നൂസ് said...

ആശംസകള്‍ ..!

ചിന്താക്രാന്തൻ said...

ഭ്രാന്തന്നെ..അല്ലണ്ടെന്താ...

kanakkoor said...

ചെറിയത് ... മനോഹരമായി. ആശംസകള്‍

Meera's World said...

Beautiful:)

Post a Comment