വേറിട്ടൊരു കാമുകനെ കണ്ടെത്തിഞാന്‍...
അവനെന്നിലെ പ്രണയത്തെ തൊട്ടുണര്‍ത്തി...
എന്നെ സ്വയം തടയുവാനാകാതെ ,
മെല്ലെ ഞാന്‍ അവനിലെക്കടുത്തീടുന്നു ....!
അവന്‍റെ മാറിലെ ചൂടേറ്റു മയങ്ങാന്‍ ,
അവന്‍റെ ചുടുച്ചുംബനമേറ്റു വാങ്ങാന്‍ ,
അവന്‍റെ പെണ്ണായൊപ്പം നടക്കാന്‍ ,
എപ്പോഴുമാശിപ്പൂ എന്‍മാനസം .....!
എന്നെ നീ അരുമയായി ചേര്‍ത്തണക്കുമ്പോള്‍ ,
താമരത്തണ്ടുപോല്‍ ഉലയുന്നു ഞാന്‍ ....!
നിന്നെര്‍ക്കൊരുമാത്ര നോക്കുവാനാകാതെ
വ്രീളാവിവശയായ് ഉരുകുന്നു ഞാന്‍ ....!
കളങ്കമല്‍പ്പവും തീണ്ടിയിട്ടില്ലാത്ത
പവിത്രയാണിന്നു ഞാന്‍, നീയറിയൂ ...
പ്രിയനേ ,നിന്നെ വരിക്കുവാനായി ഞാന്‍
വരണമാല്യങ്ങള്‍ കോര്‍ത്തിരിപ്പൂ ....!
നിന്‍റെ ചാരത്തേക്കണക്കുക നീ എന്നെ ,
മരണമേ ,നിന്നെ ഞാന്‍ ഏറെ സ്നേഹിപ്പൂ ..!
നിന്‍റെ മനോജ്ഞമാം ഗന്ധമെന്നേ ,
മത്തു പിടിപ്പിക്കുന്നു കൂട്ടുകാരാ ...!
നക്ഷത്ര ലോകത്തിലെത്തുവാനും ,
നക്ഷത്രക്കണ്ണുകള്‍ ചിമ്മുവാനും ,
താരങ്ങളോടോത്ത് കളിക്കുവാനും ,
ഇന്നുമുതല്‍ ഞാന്‍ കൊതിച്ചിടുന്നൂ....!
നീവരും നാളുകളെണ്ണിയെണ്ണി ,
നിന്‍പദനാദം കാതോര്‍ത്തുതന്നെ ,
ഓരോ നിമിഷവും, ഓരോരോ ദിവസവും
മരണമേ ....നിന്നെ ഞാന്‍ കാത്തിരിപ്പൂ ..
12 comments:
കവിത നന്നായി.
ശുഭാശംസകൾ...
ഹഹ
സമയമാകുമ്പോള്‍ വന്നോളുമെന്നേ...
കാത്തിരിയ്ക്കയൊന്നും വേണ്ട
കവിത കൊള്ളാം കേട്ടോ
വരികള്‍ നന്നായി .എന്നാല്‍ ആ സ്വാര്‍ത്ഥത വേണ്ടായിരുന്നു.
നന്നായിരിക്കുന്നു കവിത.. :)
മരണം ബ്രഹ്മചാരിയായിരുന്നെങ്കിൽ അല്ലെങ്കിൽ വെറും കാമുകനായി പോയാലോ
നന്നായി ആ ഉപമകൾ ഭാവനകൾ താമര്ത്തണ്ടും നക്ഷത്രലോകവും
ഇന്ന് മുതൽ എന്തോ പൊരുത്തക്കേട് തോന്നി
വളരെ നല്ല കവിത
എപ്പോഴും കൂടെത്തന്നെയുള്ളതിനെ എന്തിനു വെറുതെ കാത്തിരിക്കണം..?
@സൗഗന്ധികം, ajith. aneesh, Rajeev, ബൈജു , മുഹമ്മദ്:
വരവിനും നല്ല വാക്കുകള്ക്കും..
പ്രണയം ഒന്ന് മാറ്റിചിന്തിച്ചതാ ;)
മരണത്തെ ഇങ്ങനെ കാത്തിരിക്കണോ?
അത് സമയമാകുമ്പോള്‍ വന്നോളും ന്നേ..
മരണത്തിനും ഒരു പൈങ്കിളി ടച്ച് .. :) എന്നാലും വരികൾ വായിക്കാൻ സുഖമുണ്ട്.
മരണത്തിനെ കബളിപ്പിച്ചു കൊണ്ടുള്ള മനുഷ്യന്റെ പ്രയാണം മാത്രമാണ് ജീവിതം...
അത് കൊണ്ടുതന്നെ മരണത്തെ കാത്തിരിക്കുന്നു എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരവും
എനിക്ക് തോന്നുന്നത് ...ഇന്ന് ഏറ്റവും പ്രയാസകരമായ കാര്യം...മരിക്കാതിരിക്കാനുള്ള കാരണങ്ങൾ കണ്ടുപിടിക്കലാണ്!!!
മരണത്തെ പ്രണയിച്ചവർ. മരണമേ നീയെന്നെ മാടി വിളിച്ചു...കാമുകനായ് ഞാൻ നിന്നിൽ ലയിച്ചു..
എന്ത് മനോഹരം മരണത്തെ പ്രണയിക്കാൻ
കഴിയുക ....
നല്ല വരികള്
Post a Comment