Pages

Monday, June 3, 2013

തൊട്ടാവാടി




"തൊട്ടാവാടി ചെടിയാണിതിലും ഭേദം.."

ഇത് ഞാന്‍ ആദ്യമായി കേട്ടത് ബിന്ദു മിസ്സ്‌ ഒരിക്കല്‍ എന്നോട് പറഞ്ഞപ്പോള്‍ ആയിരുന്നു..

അന്ന് വൈകീട്ട് തന്നെ തൊട്ടാവാടിയുടെ അടുക്കല്‍ പോയിരുന്നു നോക്കി..
അതിന്റെ ഓരോ ഭാവവും..ഓരോ ചലനവും..
ഒരു കാറ്റിന്‍ സ്പര്‍ശം ഏറ്റാല്‍ പോലും വാടുന്ന ആ ചെടിയോടു എനിക്ക് സ്നേഹം തോന്നി..
എന്നോട് തന്നെ എനിക്ക് വെറുപ്പും..

അന്ന് രാത്രി കുറെയേറെ നേരം ആലോചിച്ചു എടുത്ത തീരുമാനം ആയിരുന്നു, ഇനി ഞാന്‍ വാടില്ല, തളരില്ല ...
കുറെയേറെ പാലിച്ചു... ഇന്നലെ വരെ..

ഇന്നലെ അവന്‍ അത് എന്നോട് പറഞ്ഞപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി...
അതെ വാക്കുകള്‍...
പിന്നെ ഒരു സംശയം.. ഛെ!! ഞാന്‍ പിന്നെയും അങ്ങിനെ തന്നെ...??!!
ഹോ വയ്യ!! എന്നാല്‍ പിന്നെ അങ്ങിനെ തന്നെ..!! അല്ല പിന്നെ...
നിന്റെ മുന്നില്‍ ഞാന്‍ ഒന്ന് ചെറുതായാല്‍ പോലും അതിലൂടെ നീ വളരില്ലേ...

എങ്കിലും എന്റെ തൊട്ടാവാടീ.. നീ കാരണം.... ;(

18 comments:

Aneesh chandran said...

ഇനി ഉപമിക്കാന്‍ ഒരവസരം തൊട്ടാവാടിയക്ക് നല്‍ക്കരുത്.

അന്ന്യൻ said...

എങ്കിലും എന്റെ തൊട്ടാവാടീ.. നീ കാരണം...

Rajeev Elanthoor said...

നിന്റെ മുന്നില്‍ ഞാന്‍ ഒന്ന് ചെറുതായാല്‍ പോലും അതിലൂടെ നീ വളരില്ലേ...

ദീപ എന്ന ആതിര said...

തൊട്ടാവാടീ നിന്നെയെനിക്കെന്തിഷ്ടമാണെന്നോ .....

ഒന്ന് വാടിയാലും അത് വീണ്ടും പഴയത് പോലെ തലപൊക്കും ...അത് പോലെ ആവട്ടെ ഈ തൊട്ടാവാടിയും ..ആശംസകള്‍

ajith said...

തൊട്ടാവാടിയെ തൊടരുത് കേട്ടോ

Mohamedkutty മുഹമ്മദുകുട്ടി said...

അങ്ങിനെയങ്ങ് വാടിയാലോ..?

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

തൊട്ടാവാടീ.. നീ കാരണം...

ജയിംസ് സണ്ണി പാറ്റൂർ said...

തൊട്ടാൽ വാടരുതു്

ബൈജു മണിയങ്കാല said...

വാടിപ്പോയാൽ തൊടാനും സമ്മതിക്കരുത്!
മുള്ളില്ലേ? നല്ല കുത്ത് വച്ച് കൊടുക്കണം! അപ്പൊ തോടും അല്ലെ? അയ്യേ ഞാൻ എന്തൊരു തോട്ടാവാടിയാ

കൊമ്പന്‍ said...

ലോല ഹൃദയമല്ലെ തൊട്ടാവാടിക്ക് ഉള്ളത്

സൗഗന്ധികം said...

ശുഭാശംസകൾ....

ente lokam said...

good..ashamsakal....

സുസ്മേഷ് ചന്ത്രോത്ത് said...

ലോകത്തിലെ ശരിയായ തൊട്ടാവാടിത്തോട്ടം പ്രണയിക്കുന്ന പെണ്ണിന്‍റെ മിഴികളാണ്.അവന്‍ ഓരോ വട്ടം തൊടുമ്പോഴും ചാഞ്ഞുകൂമ്പുന്ന പീലികള്‍ അവള്‍ക്കുമാത്രം സ്വന്തം.

ഒരു കുഞ്ഞുമയിൽപീലി said...

ജൂണ്‍ ആയില്ലേ മഴ തോട്ടാവാടിയെ സ്നേഹിക്കാൻ തുടങ്ങും

Jefu Jailaf said...

ഒന്ന് വാടിയെന്കിലെന്താ .. :) നന്നായിരിക്കുന്നു..ആശംസകൾ..

Meera's World said...

nice one;)

Meera's World said...

nice one;)

pee pee said...

NICE IDAKKOKKE VADANAM...

Post a Comment