പതിവില്ലാതെ അമ്മമ്മയും കൊച്ചുമോനും സല്ലപിക്കുന്നത് കേട്ടാണ് ഞാന്‍ ഉമ്മറത്തിറങ്ങിയത് .അമ്മമ്മക്ക് ടെക്നോളജി ഒന്നുമേ അറിയില്ലെന്നാണ് അവന്റെ ഭാഷ്യം. കഥകള്‍ പറയാന്‍ അടുത്ത്തിരുത്തിയാലും ഒരുമ്മ കൊടുത്തും കെട്ടിപ്പിടിച്ചും മയക്കി ഇപ്പൊ വരാമേ എന്ന് പറഞ്ഞു അവന്റെ ലോകത്തേക്ക് പോകലാണ് അവന്റെ സ്ഥിരം പരിപാടി
സൂറൂ.. സൂറുണ്ണീ .. ആവുന്നത്ര നീട്ടിയും ഉറക്കെയും വിളിച്ചു.. ഇല്ല.! അവന് കേട്ട ഭാവം ഇല്ല..ഭക്ഷണം കഴിക്കാന്‍ ഇതെത്രാമത്തെ പ്രാവശ്യമാ വിളിക്കുന്നെ.. ഇവനെ കൊണ്ടു തോറ്റു !!
ആഹാ..!! ഇത് പതിവില്ലാത്ത കാഴ്ച്ചയാണല്ലോ.. അമ്മമ്മയുടെ അരികില്‍ നിലത്തിരുന്നു മുഖത്തേക്ക് നോക്കി കഥകള്‍ കേള്‍ക്കുന്ന കൊച്ചുമോന് .. അത്യപൂര്‍വമായി മാത്രമേ ഈ കാഴ്ച കണ്ടിട്ടുള്ളൂ .. ഒന്നുകില്‍ എന്തെങ്കിലും ട്രെയിന്‍.. അല്ലെങ്കില്‍ വല്ല പാര്‍ക്ക് ഇതെന്തെങ്കിലും ആകും വിഷയം തീര്‍ച്ച.. മനസ്സില്‍ ഞാന്‍ ഉറപ്പിച്ചു.. ഇതാണ് അവനില്‍ ഇത്ര കൌതുകം ജനിപ്പിച്ച കഥ.. കേള്‍ക്കാന്‍ ഞാനും ഇരുന്നു
"കേട്ടോ മോനെ.. അമ്മമ്മ 4 ക്ലാസ്സിലേക്ക് ജയിച്ച സമയം...തൊട്ടടുത്ത high സ്കൂളില്‍ പോകാന്‍ ഞങ്ങള്‍ക്കെല്ലാം കുറെ സന്തോഷമായിരുന്നു..വലിയ സ്കൂള്‍ .. വലിയ മുറ്റം, ഒരു വലിയ മുത്തശ്ശി മാവ് ..ഇതൊക്കെ കഴിഞ്ഞ 4 വര്‍ഷങ്ങളില്‍ ഗേറ്റ് നു ഇപ്പുറം മാത്രം നിന്ന് കണ്ട കാഴ്ചകളാണ്.. കൊതിപ്പിച്ചതാണ്..
ആ വിദ്യാലയത്തിലെക്കാണ് ഇന്നു കാലു കുത്തുന്നത്..."
"അമ്മമ്മ വേറെ സ്കൂള്‍ ഒന്നും ഇല്ലേ അവിടെ? അമ്മമ്മ എങ്ങിനെയാണ് പോയത്? ഓട്ടോയിലോ അതോ അച്ഛന് കാറില്‍ കൊണ്ടാക്കിയോ? uniform എന്ത് കളര്‍ ആയിരുന്നു? സ്നാക്ക്സ് ഒക്കെ കൊണ്ട് പോകുമായിരുന്നോ? ben10 പാത്രം ഒക്കെ ഉണ്ടോ അമ്മമ്മക്ക്??" സൂര്യന് അവന്റെ നൂറായിരം സംശയം കുടഞ്ഞിട്ടു..
ചോണ്ണൂ.. അമ്മമ്മ പഠിക്കുന്ന കാലത്ത് എല്ലാവരും നടന്നാ പോയിരുന്നത്.. അതും കുറെ കുറെ ദൂരം... (അമ്മ ആ പഴയ കാലത്തേക്ക് പോയി എന്ന് മനസ്സിലായി... ഫര്‍ലോങ്ങും മറ്റും പറയുന്നത് കേട്ടപ്പോള്‍ ) പിന്നെ ഇന്നത്തെ പോലെ ഒന്നും അല്ല.. അന്നൊന്നും യൂണിഫോം ഒന്നും ഇല്ല.. പിന്നെ എന്നെ കൊണ്ടാക്കാന്‍ അച്ഛനും ഇല്ല.. അമ്മയും ഇല്ല.. ( അമ്മക്ക് എവിടെയോ ഫീല്‍ ആയെന്നു തോന്നുന്നു) ഉച്ചയൂണ് കഴിക്കാന്‍ തിരിച്ചു വീട്ടില്‍ വരുമായിരുന്നു.. ആ ദൂരം നടന്നു.. പിന്നെ എല്ലാവര്ക്കും പറമ്പില്‍ നട്ട് നനച്ചുണ്ടാക്കുന്ന സാധനങ്ങള്‍ തന്നെ ആയിരിക്കും ഉച്ചയൂണിനു .. കപ്പ, കാച്ചില്, ചേമ്പ്, പയര്‍, മാങ്ങ, ചേന.. ഇതൊക്കെ തന്നെ എന്നും...
അമ്മമ്മേ, അമ്മമ്മേടെ സ്കൂളിന്റെ പേരെന്താ?? എത്രയാ ക്ലാസിന്റെ സ്ട്രെങ്ങ്ത്?? ക്ലാസ്സ് ടീച്ചറിന്റെ പേരെന്താ?? ( അവന് പിന്നേം തുടങ്ങി )
അമ്മമ്മ കാഞ്ഞിരമറ്റം സ്കൂളിലാ പഠിച്ചിരുന്നത്.. ക്ലാസ്സില്‍ 50 കുട്ടികള്‍ ഉണ്ടായിരുന്നു.. ഏലിയാമ്മ, ശോശാമ, രമണി, ഭാര്ഗവന്, ചന്ദ്രന്, തോമസ്, ഗൌരിക്കുട്ടി ...- അത് വിട് അമ്മമ്മേ... ഇതെല്ലാം old പേരുകളാ... ഒരു രസോം ഇല്ല കേള്‍ക്കാന്‍..അമ്മമ്മ കഥ പറ...
ഹാ.. അത് എന്താന്നോ..വലിയ സന്തോഷത്തോടെയാ അന്ന് സ്കൂളില്‍ പോയത്.. ക്ലാസ്സില്‍ പുതു മുഖങ്ങള്‍ നിരവധി.. എല്ലാവരെയും ഓടിച്ചിട്ട് പരിചയപ്പെട്ടു.. അപ്പോഴേക്കും first ബെല്‍ മുഴങ്ങി .
ആദ്യത്തെ അസ്സംബ്ലി .. നിരനിരയായി നില്ക്കുന്നു ഞാനുള്‍പ്പെടെ ഉള്ള കുട്ടികള്‍.. വിചാരിച്ച പോലെ അല്ലല്ലോ! ഇവിടെ ആകെ ഏതോ ഒരു മൂകത.. പ്രാര്‍ഥനാ ഗാനവും ഇല്ല.. ആദ്യമേ വന്നത് ഹെഡ് മാഷാണ്..മൈക്കിനു മുന്നില്‍ വന്നു അദ്ദേഹം ഏതോ പറയാന്‍ ഓങ്ങി.. വാക്കുകള്‍ വരാത്ത പോലെ.. എല്ലാരും ആകാംക്ഷയോടെ കാത്തിരുന്നു...
പ്രിയപ്പെട്ട കുട്ടികളെ.. വാക്കുകള്‍ ഇടറുന്നുണ്ടോ എന്നൊരു സംശയം.. നമ്മുടെ.. നമ്മുടെ.. നമുടെ നേതാജി നമ്മെ വിട്ടു പിരിഞ്ഞു... ഇത്രയുമേ പറഞ്ഞുള്ളൂ അദ്ദേഹവും, ടീച്ചര്‍മാരും, മാഷുമ്മാരും.. എന്തിനു ഞങ്ങള്‍ പോലും കരയാന്‍ തുടങ്ങി.. നിര്‍ത്താതെ ഉള്ള ഒരു കരച്ചില്..
എന്തിനാ അമ്മമ്മേ കരയുന്നത് .. അത് നമ്മുടെ പണ്ടത്തെ prime minister അല്ലെ?? പിന്നെ നമുക്കെന്താ.. വെറും ഒരു prime minister അല്ലേ അയാള്‍..
അല്ല ചൊണ്ണൂ .. ഞങ്ങള്‍ക്കെല്ലാം അന്നൊക്കെ നമ്മെ ഭരിക്കുന്നത് ആരായാലും അവരോടു ഒക്കെ വലിയ അടുപ്പമായിരുന്നു.. എന്റെ അച്ചമ്മള്‍ ഒക്കെ ഗാന്ധിജിക്ക് സ്വര്‍ണം ഒക്കെ കൊടുത്ത ആളാ.. മാത്രവും അല്ല.. നേതാജി നമ്മുടെ.. കുട്ടികളുടെ നേതാവല്ലേ .. വലിയ ഇഷ്ടമായിരുന്നു ഞങ്ങള്‍ക്കെല്ലാം അദ്ദേഹത്തെ...
ആഹ അത് വിട് .. എന്നിട്ട്.. എന്നിട്ടെന്തുണ്ടായി?? എന്നിട്ടോ.. പിന്നെ "രഘു പതി രാഘവ് രാജ റാം" എന്നാ പാട്ടാണ് ആലപിച്ചത്... അത് മുഴുവനാക്കാന്‍ പറ്റുന്നേ ഉണ്ടായിരുന്നില്ല.. കരഞ്ഞു കൊണ്ടാണ് ആ പാട്ട് പാടി തീര്‍ത്തത്... പിന്നെ അന്ന് ക്ലാസും ഉണ്ടായിരുന്നില്ല.. അപ്പോള്‍ തന്നെ എല്ലാവരും തിരിച്ചു വീട്ടിലേക്കു.. അന്നൊന്നും വീടുകളില്‍ പത്രം വരുത്തിയിരുന്നില്ല അത് കൊണ്ട് ഈ വാര്‍ത്തകള്‍ ആരും.. അധികം ആരും അറിയുന്നുമില്ല.. വീട്ടില്‍ ഓടിയാണ് എത്തിയത്.. എത്തിയ ഉടനെ അച്ഛമ്മയോട് ഈ വിവരം പറഞ്ഞു.. അച്ഛമ്മ പാവം എന്തൊരു കരച്ചില് ആയിരുന്നു എന്നോ!
ഞാന്‍ അപ്പോഴാണ് സൂര്യന്റെ മുഖം ശ്രദ്ധിക്കുന്നത്..അവന് അതില്‍ ലയിച്ചിരിക്കുന്നു.. അവനും കരയുന്നു... eh! ഇവനിതെന്തു പറ്റി?? അയ്യേ... ഈ അമ്മക്ക് വല്ല കാര്യോം ഉണ്ടോ ആരേലും മരിച്ചതിനു കരയാന്‍ അല്ലേ?? എന്തൊരു അമ്മമ്മയാ ഇത് !! അയ്യേ.. ഛെ ഛെ!! ..
അമ്മേ!! ( സകല ദേഷ്യവും ആ വിളിയില്‍ ഉണ്ട്) ഈ അമ്മക്കൊരു സ്നേഹവും ഇല്ല leaders നോട് ..അല്ലെങ്കില്‍ ഇങ്ങിനുണ്ടോ ഒരമ്മ.. !! നമ്മുടെ ചാച്ചാ നെഹറുവാണ് മരിച്ചത്.. അമ്മക്ക് ഈ story മനസ്സിലായില്ലേ?? ഇത് പറഞ്ഞതും അവന് പൊട്ടിക്കരയാന്‍ തുടങ്ങി.
ശെടാ...! ഇത് പണിയായല്ലോ!! അമ്മയെ നോക്കിയപ്പോള്‍ അമ്മ ഈ ലോകത്തെങ്ങും അല്ല.. അമ്മ ആ കാലത്തില്‍ ആണെന്ന് മനസ്സിലായി..
10 comments:
@@
അമ്മമ്മയുടെയും കൊച്ചുമോന്റെയും ചരിത്രം പറച്ചില് രസായിട്ട് വായിച്ചു. ഒരു കാര്യം വളരെ ശരി. ഭരിക്കുന്നവര്‍ മരിക്കുമ്പോള്‍ അന്നൊക്കെ നാട് സങ്കടപ്പെടുമായിരുന്നു. നെഹൃ മരിക്കുന്നതുവരെ. അതിനുശേഷം രാഷ്ട്രീയം കേടായിനാറ്റം വച്ചുതുടങ്ങി. ഞാനോര്‍ക്കുന്നുണ്ട് നെഹൃവിന്റെ മരണദിവസങ്ങളിലെ മൂകത.
നന്നായീട്ടോ..
നേതാജി എന്നല്ല...ചാച്ചാജീ എന്നല്ലേ വേണ്ടത് ?
:) നന്നായിട്ടുണ്ട് :)
@Kalavallabhan: ??
@ajith:നന്ദി... ഞാനും അന്ന് ആ കഥകള്‍ രസം പിടിച്ചു കേട്ടിരുന്നു
@Villagemaan/വില്ലേജ്മാന്‍: ah.. ശരിയാ ... നന്ദി
@രായപ്പന് : :)
നേതാജിയും ചാച്ചാജിയും തമ്മില്‍ മാറിപ്പോയതൊന്നും സാരമില്ല.പഴയതും പുതിയതും തമ്മില്‍ താരതമ്യം ചെയ്യല്‍ എല്ലാക്കാലത്തെയും തലമുറകളുടെ ശീലമാണ്.ഇവിടെ കുട്ടി വലുതാകുന്പോള്‍ അവന്റെ അടുത്ത തലമുറയോട് അതേപോലെ അവനും പറയാനുണ്ടാകും എന്തെങ്കിലും.
ആശംസകള്‍ .
കുട്ടികള്‍ക്ക് കഥകള്‍ നഷ്ടപെടുന്നു ഇന്ന് , അവതരരണം നന്നായി ട്ടോ , നേതാജിയും ചചാജിയും മാറിപ്പോയി അല്ലെ :) ആശംസകള്‍ ട്ടോ
കുഞ്ഞുമക്കള്‍ക്ക് ഇതുപോലുള്ള വാത്സല്യനിധികളായ മുത്തശ്ശിമാരില്ലാത്തത് കൊണ്ടാണ് അവര്‍ ചെറുതിലേ വലിയവരായിപ്പോകുന്നത്..
വായിക്കാന്‍ രസമുണ്ടായിരുന്നു കേട്ടോ..
നന്നായി...അതൊക്കെ ഒരു കാലം
luuuuuuuuuneeeeeeeeeeee i called uuuuuuuuuuu,u ok??????????
Post a Comment